കൊച്ചി: ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുർവേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെൽത്ത്, ബ്യൂട്ടി ആൻഡ് വെൽനസ് 2021 എക്സ്പോ 21 മുതൽ 23 വരെ ഓൺലൈനിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ മേഖലയിൽ ചികിത്സാസേവനങ്ങളൊരുക്കുന്നവർ, പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ഉത്പാദകർ, വെൽനസ് സേവനദാതാക്കൾ, ഉൽപാദകർ തുടങ്ങിയ 32ലേറെ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുമെന്ന് ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഏഴക്കരനാട് രസായന ആയുർവേദ സെന്റർ പാർട്ണർ ശ്രീരാജ് നായർ, ബോധിന എം.ഡി ബോബി കിഴക്കേത്തറ, അസി. ജനറൽ മാനേജർ ഡോ. അശ്വതി ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |