കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 22ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അഭിമുഖം നടക്കും. പ്ലസ്ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 22ന് മുൻപായി എംപ്ലോയബിലിറ്റി സെന്ററിന്റെ ഫോൺനമ്പരിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെ നേരിട്ട് ഹാജരാകുന്നവർക്ക് അവസരം നൽകുന്നതല്ല. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9995794641, 8714835683.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |