തിരുവനന്തപുരം:പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് പുലർച്ചെ 4ന് 200 സെന്റിമീറ്റർ ഉയർത്തിയതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഇന്നലെ രാത്രി 10ന് ഒന്നും നാലും ഷട്ടറുകൾ 170 സെന്റി മീറ്റർ ഉയർത്തിയിരുന്നു.108.95 മീറ്ററാണ് ഡാമിലെ വെള്ളത്തിന്റെ അളവ്.109.5 മീറ്ററാണ് ഡാമിൽ ഉൾക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവ്.മാെത്തമുള്ള നാല് ഷട്ടറുകളിൽ രണ്ടും മൂന്നും 40 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.