തിരുവനന്തപുരം: കുട്ടികളെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന് നാഷണൽ കോളേജ് നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ നാഷണൽ കോളേജിലെ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡോ.രാജശ്രീ .എം.എസ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ,കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എം.വിജയൻ പിള്ള,സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഡയറക്ടർ ഡോ.എൻ.ബി.സുരേഷ് കുമാർ,കൗൺസിലർ വി. എസ്.സുലോചനൻ,മനാറുൽ ഹുദാ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ മുഹമ്മദ് ഇക്ബാൽ,പി.ടി.എ വൈസ് പ്രസിഡന്റ് ടി.ജയകുമാർ,മനാറുൽ ഹുദാ ട്രസ്റ്റ് ഈ സ്ക്വയർ ഡയറക്ടർ പ്രൊഫ.എൻ.കെ.സത്യപാലൻ,ഡോ. ഫാറൂഖ് സെയ്ദ്,ഷബീർ അഹമ്മദ്.എൻ, ഡോ.എസ്.ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |