ശ്രീകൃഷ്ണപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കോട്ടുകാവ് യൂണിറ്റ് വാർഷിക ജനറൽ ബോഡി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രവീൺ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കൊച്ചുകുട്ടൻ, ഒറ്റപ്പാലം മണ്ഡലം ജനറൽ സെക്രട്ടറി ഒ. അരവിന്ദൻ, യൂണിറ്റ് സെക്രട്ടറി നാരായണൻ കുട്ടി, ഷമീർ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പ്രവീൺ (പ്രസിഡന്റ്), നാരായണൻ കുട്ടി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |