തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലെ ഒഴിവുകളിലേക്ക് കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ 21 മുതൽ 25 വരെ നടത്തും. അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി പ്രവേശനത്തിന് ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org വെബ്‌സൈറ്റിലെ Vacancy Position ലിങ്കിൽ ലഭ്യമാണ്.