തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തുറക്കാൻ ഇന്നലെ ചേർന്ന തിയേറ്റർ ഉടമകളുടെ യോഗം തീരുമാനിച്ചു.
ഇതിന് മുന്നോടിയായി 22 ന് മന്ത്രി സജി ചെറിയാനുമായി ചർച്ച നടത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ പ്രസിഡന്റ് വിജയകുമാർ അറിയിച്ചു. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയെങ്കിലും ചില ആവശ്യങ്ങൾ ഉടമകൾ ഉന്നയിച്ചിരുന്നു. വിനോദ നികുതിയിൽ ഇളവ്, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെ.എസ്.ഇ.ബി ഫിക്സഡ് ഡെപ്പോസിറ്റ് ഒഴിവാക്കൽ, കെട്ടിട നികുതിയിൽ ഇളവ് തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഉടമകളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെങ്കിൽ മാത്രം തിയേറ്റർ തുറന്നാൽ മതിയെന്ന അഭിപ്രായം ഒരു വിഭാഗം തിയേറ്റർ ഉടമകൾക്കും സിനിമാ നിർമ്മാതാക്കൾക്കുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |