SignIn
Kerala Kaumudi Online
Thursday, 19 September 2024 5.19 AM IST

പുതിയ വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം ദുരിതപൂർണമാവാം

Increase Font Size Decrease Font Size Print Page

house-warming

ഓരോ വ്യക്തിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട് എന്നത്.എന്നാല്‍ പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഭാവി ജീവതത്തെ കൂടുതല്‍ സുഖപ്രദമാക്കും.വാസ്തു അനുസരിച്ച് സൂര്യന്‍,ഭൂമി,ജലം,അഗ്‌നി,വായു തുടങ്ങിയവയുടെ കൃത്യമായ സംയോജനത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത് എങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും എന്നത് പലർക്കും അറിയാവുന്നതാണ്. എന്നാൽ ഗൃഹപ്രവേശന സമയത്ത് പിന്‍തുടരുന്ന ചില കാര്യങ്ങൾ കുടുംബത്തിന്റെ ദീർഘകാല ഐശ്യത്തിന് വഴി വയ്ക്കും.അത്തരത്തിലുള്ള ചില കാര്യങ്ങള്‍ നമുക്ക് നോക്കാം

ഗൃഹപ്രവേശനത്തിന് ദിവസം തെരഞ്ഞെടുക്കുമ്പോള്‍

അക്ഷയ തൃതിയ,ഗണേശചതുര്‍ത്ഥി,നവരാത്രി, വിജയദശമി, വസന്ത പഞ്ചമി,ദസറ തുടങ്ങിയ വിശേഷ ദിവസങ്ങളിലെ മുഹൂര്‍ത്തങ്ങളാണ് ഗൃഹപ്രവേശനത്തിന് ഉത്തമം.ദസറ ആഘോഷിക്കുന്ന ദിവസം പൂർണ്ണമായി ഗൃഹപ്രവേശനത്തിനുള്ള മുഹൂർത്തങ്ങളാണ്.എന്നാല്‍ ഉത്തരായനം,ഹോളി,ശ്രദ്ധപക്ഷ തുടങ്ങിയ ദിവസങ്ങള്‍ ഗൃഹപ്രവേശനത്തിന് ഉചിതമല്ല.

ഈ പണികൾ പൂർത്തിയാക്കിയിരിക്കണം

ഗൃഹ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിന് മുമ്പ് ചില ജോലികൾ ചെയ്തതീർക്കേണ്ടതുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വീടിന്റെ മേൽക്കൂരയുമായി ബന്ധപ്പെട്ട ജോലികളാണ്.കൂടാതെ ഗൃഹപ്രവേശനത്തിന് മുമ്പ് വീട് പെയിന്റ് ചെയ്യുന്നത് എപ്പോഴും കുടുംബാംഗങ്ങളുടെ ഐശ്യര്യത്തിന് കാരണമാകും.

വീടിന്റെ മുൻവശം അലങ്കരിക്കുമ്പോൾ

house-warming

ഗൃഹപ്രവേശന സമയത്ത് വീടിന്റെ പ്രധാന വാതിലൂടെ ലക്ഷ്മി ദേവി വീടിനുള്ളിലേക്ക് പ്രവേശിക്കും എന്നാണ് വിശ്വാസം.അതുകൊണ്ട് തന്നെ വീടിന്റെ പ്രധാന വാതിൽ അലങ്കരിക്കുമ്പോൾ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.മാവിലകളും ജമന്തി പൂക്കളും കൂട്ടിക്കെട്ടിയ തോരണത്താൽ അലങ്കരിക്കണം.ഒപ്പം ലക്ഷ്മി ദേവിയെ സൂചിപ്പിക്കുന്ന രൂപങ്ങളും ഉപയോഗിക്കാം.വീടിന് മുൻമ്പിൽ രംഗോലി വരയ്ക്കുന്നതും ഉചിതമാണ്

മറ്റ് ചില പ്രധാന കാര്യങ്ങൾ

വിഗ്രഹങ്ങൾ വീടിന്റെ കിഴക്ക് ദിശയിൽ സ്ഥാപിക്കണം

ഉപ്പ് വെള്ളം ഉൾപ്പെടെ ഉപയോഗിച്ച് വീട് നന്നായി വൃത്തിയാക്കുക.

പൂജയ്ക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുക,കറുപ്പ് ഒഴുവാക്കാം

ഗൃഹപ്രവേശന പൂജയിൽ പങ്കെടുക്കുന്ന എല്ലാവർക്കും എന്തെങ്കിലും സമ്മാനം നൽകണം; ആരും വെറുംകൈയോടെ വീടിന് പുറത്തിറങ്ങരുത്. ഒരു ചെറിയ വെള്ളി നാണയം, ഒരു ദൈവത്തിന്റെ വിഗ്രഹം, മധുരപലഹാരങ്ങളുടെ പെട്ടികൾ എന്നിവയാകാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RITUALS, HOUSE WARMING, KERALA NEW HOUSE, KERALA HOUSE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.