തെലുങ്ക് സൂപ്പർ താരം നാനി നായകനാകുന്ന 'ശ്യാം സിംഗ റോയ്' ഡിസംബർ 24ന് തീയേറ്ററുകളിലെത്തും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം റിലീസ്സിനെത്തുന്നത്. നിഹാരിക എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മിച്ച്, സത്യദേവ് ജങ്കയു കഥയും രാഹുൽ സംകൃത്യൻ സംവിധാനവും ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഡബിൾ റോളിലാണ് നാനി ചിത്രത്തിലെത്തുന്നത്.
ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായിക വേഷത്തിലെത്തുന്നത്.
ചിത്രത്തിന്റെ പ്രി-പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംഗീതം: മിക്കി. ജെ. മേയർ, കാമറ: സനു ജോൺ വർഗീസ്, എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. വെങ്കട്ടരത്നം, നൃത്ത സംയോജനം: കൃതി മഹേഷ്, യാഷ്, പി.ആർ.ഒ: വംശി ശേഖർ & പി. ശിവപ്രസാദ്, കേരള മാർക്കറ്റിംഗ് ഹെഡ്: വൈശാഖ്. സി. വടക്കേവീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |