ചങ്ങനാശേരി: പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ചങ്ങനാശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്ക്കരിക്കുക, ഒന്നാം തീയതി പെൻഷൻ വിതരണം ചെയ്യുക. തടഞ്ഞുവച്ചിരിക്കുന്ന മൂന്നു വർഷത്തെ ഉത്സവ ബത്ത നൽകുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ . ജില്ലാ സെക്രട്ടറി എ.വി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചാക്കോ ആന്റണി, കമ്മറ്റി അംഗം ജെ. ചാക്കോ തുടങ്ങിയവർ പങ്കെടുത്തു. ധർണ്ണയിൽ വനിതകൾ ഉൾപ്പെടെ 30 പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |