കോട്ടയം: എം.ജി സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആലുവ യു.സി കോളേജിലെ കെ.എസ്.യു നേതാവ് സൽമാൻ ഫാരിസിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പിൽ അക്രമമോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാവില്ലെന്നും ഹർജിക്കാരന് പൊലീസ് സംരക്ഷണം നൽകുമെന്നും ഹർജി പരിഗണിക്കവേ സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇതു കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതിരമ്പുഴ സി.ഐക്ക് നിർദ്ദേശം നൽകിയത്. സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് ഇന്നു നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കെ.എസ്.യുക്കാരെ സർവകലാശാല കാമ്പസിൽ കയറ്റില്ലെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ചാണ് സൽമാൻ ഫാരിസ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |