പുതുമുഖങ്ങളായ രൺദേവ് ശർമ്മ, അഭിരാമി എന്നിവരെ നായകനും നായികയുമാക്കി അനിസ് ബി.എസ് രചനയും സംവിധാനവും നിർവഹിക്കുന്ന വെള്ളക്കാരന്റെ കാമുകി ഒക്ടോബർ 28ന് നീസ്ട്രീം, ജയ്‌ഹോ എന്നീ ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യും.ജാഫർ ഇടുക്കി, അനിയപ്പൻ, അനീഷ്, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ്, അശ്വന്ത്, ഷൈജു. ടി. വേൽ, അനുജോസഫ്, സുധ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രം ഒരു മദ്യപന്റെ ജീവിതമാണ് പറയുന്നത്. ആചാര്യ സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോഷ്വാ റൊണാൾഡാണ്. ഗാനങ്ങൾ: അനീഷ്. ടി. നെട്ടൂർ, സംഗീതം: വി.കെ. സുരേഷ്, പ്രൊഡക്‌ഷൻ കൺട്രോളർ: പി.സി. മുഹമ്മദ്, കലാസംവിധാനം: ഷാജി കലാമിത്ര, മേയ്‌ക്കപ്പ് : ഷനീജ് ശില്പം, വസ്‌ത്രാലങ്കാരം: ശാലിനി, സ്റ്റിൽസ്: ശ്രീനി മഞ്ചേരി, എഡിറ്റർ: കെ. രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ടി. വേൽ, അസോസിയേറ്റ് ഡയറക്ടർമാർ: ഉമൽസ്, അനിൽ മുതുക്കല, അസിസ്റ്റന്റ് ഡയറക്ടർ: ശ്രീക്കുട്ടൻ, പ്രൊഡക്‌ഷൻ മാനേജർ: സുധീന്ദ്രൻ, നീ സ്ട്രീം, പി.ആർ.ഒ: അയ്‌മനം സാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |