SignIn
Kerala Kaumudi Online
Tuesday, 19 March 2024 11.06 AM IST

100 ട്രക്കുകൾ കൂടിയിറക്കി 'ഗതി"

gh

കൊച്ചി: അതിവേഗ ചരക്കു ഗതാഗത രംഗത്തെ മുൻനിരക്കാരായ ഗതി ലിമിറ്റഡ് 100 ട്രക്കുകൾ കൂടി കൂട്ടിച്ചേർത്ത് ശൃംഖല 25 ശതമാനം മെച്ചപ്പെടുത്തി. ഉത്സവകാല ഡിമാന്റ് മുന്നിൽ കണ്ട് ചരക്കു നീക്കത്തിന്റെ ഗതിവേഗം വർദ്ധിപ്പിക്കാനാണ് ഈ നീക്കം.
കൂടുതൽ ട്രക്കുകൾ രംഗത്തു വരുന്നതോടെ ചരക്കുകളുടെ കാലതാമസം 9 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു. ഡൽഹി, മുംബയ്, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, ഇൻഡോർ, കൽക്കത്ത എന്നീ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാവും പുതിയ സർവീസുകൾ. വരാനിരിക്കുന്ന ഉത്സവകാല ഡിമാന്റ് നേരിടുന്നതിന്റെ ഭാഗമായി പ്രവർത്തന ക്ഷമത 20 മുതൽ 25 ശതമാനം വരെയും ജീവനക്കാരുടെ എണ്ണം കുറഞ്ഞത് 15 ശതമാനമെങ്കിലും വർദ്ധിപ്പിക്കുമെന്ന് സപ്‌ളെ ചെയിൻ ഓപറേഷൻസ് മേധാവി ചാൾസ് ഡെൽവിൻ ഡികോസ്റ്റ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.