തൃശൂർ: ഭാരത ചരിത്രത്തിൽ മഹാന്മാരായ സന്യാസി വര്യന്മാരിൽ പ്രഥമ സ്ഥാനം മഹർഷി വാല്മീകിക്കാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. ബി.ജെ.പി പട്ടികജാതി മോർച്ച നടത്തിയ വാല്മീകി ജയന്തി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ബാബു അദ്ധ്യക്ഷനായി. മോർച്ച ഭാരവാഹികളായ രാജൻ നെല്ലങ്കര, ഒ.പി ഉണ്ണിക്കൃഷ്ണൻ, രാധാകൃഷ്ണൻ മണപറമ്പിൽ, സി.എ. ആനന്ദൻ, സജേഷ് അരിയാപറമ്പിൽ, അരവിന്ദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |