SignIn
Kerala Kaumudi Online
Friday, 26 April 2024 11.17 PM IST

'കളറാണ്'...പൊട്ടിച്ചിരിപ്പിക്കാൻ സിനിമയെ വെല്ലുന്ന ഒരു ഷോർട്ട് ഫിലിം; കളർ പടം ടീസർ പുറത്തുവിട്ടു

colour-padam-

മലയാളത്തിന്റെ യുവ താരങ്ങൾ ആയ അശ്വിൻ ജോസും, മമിത ബൈജുവും ഒരുമിക്കുന്ന 'കളർ പടം' എന്ന ഫാമിലി കോമഡി എന്റർടെയ്‌നർ ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തുവിട്ടു. അശ്വിനെയും മമിതയെയും കൂടാതെ മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ്, പ്രണവ്, അനിൽ നാരായണൻ, റിഗിൽ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

കോമഡിക്കും റൊമാൻസിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് കൊണ്ടാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.നഹാസ് ഹിദായത്ത് ആണ് സംവിധായകൻ. കൊവിഡ് പശ്ചാത്തലമാക്കി നഹാസ് ഒരുക്കിയ റൊമാന്റിക്കൽ ഷോർട്ട് ഫിലിം '14 days of love' വലിയ ഹിറ്റ് ആയിരുന്നു. യൂട്യൂബിൽ 12 മില്ല്യൺ കാഴ്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ആഘോഷം തീരുന്നതിന് മുന്നേ ആണ് മറ്റൊരു എന്റർടെയ്‌നറുമായി ഈ യുവ സംവിധായകൻ വീണ്ടും എത്തുന്നത്.

സംവിധായകനും നടനുമായ ബേസിൽ ജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച ആളാണ് നഹാസ് ഹിദായത്ത്. വിനീത് ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണുപ്രസാദ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മ്യൂസിക്: ജോയൽ ജോൺസ് , ലിറിക്‌സ്: ടറ്റോ പി തങ്കച്ചൻ, എഡിറ്റർ: അജ്മൽ സാബു, ഡി ഐ ഡോൺ ബി ജോൺസ്, പി ആർ ഒ: ആതിര ദിൽജിത്ത്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ബ്ലോക്ബസ്റ്റർ ഫിലിംസിന്റെ ആദ്യ ഡിജിറ്റൽ നിർമ്മാണ സംരംഭം ആണ് ഈ ചിത്രം. ചിത്രം അടുത്ത ആഴ്ച ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ മലയാളത്തിലെ മുൻ നിര താരങ്ങൾ റിലീസ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COLOUR PADAM TEASER, ASWIN JOSE, MAMITHA BAIJU, VINEETH SREENIVASAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.