കൊച്ചി: തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ വില 35 പൈസ വർദ്ധിച്ച് 108.79 രൂപയായി. ഡീസലിന്റെ വില 37 പൈസ ഉയർന്ന് 102.40 രൂപയായി. എക്കാലത്തെയും ഉയർന്ന വിലകളാണിത്. ഈ മാസം ഇതുവരെ ഡീസലിന് 5.69 രൂപയും പെട്രോളിന് 4.91 രൂപയും കൂടി.
കൊച്ചിയിൽ പെട്രോൾ വില 106.44, ഡീസൽ 100.13. കോഴിക്കോട്ട് പെട്രോൾ വില 106.88, ഡീസലിന് 100.60 രൂപ. പെട്രോൾ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന വില രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് ഇവിടെ പെട്രോളിന് 119.34 രൂപയും ഡീസലിന് 110.22 രൂപയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |