തിരുവനന്തപുരം: സ്റ്റേജ് കാര്യേജുകളിൽ ഡീസലിനു പകരം മായം ചേർത്ത ലൈറ്റ് ഡീസൽ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി. വ്യാജ ഇന്ധനം ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന വാഹനങ്ങൾ പരിശോധിക്കാനും പൊലീസുമായി ചേർന്ന് കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. പ്രമുഖ പൊതുമേഖലാ ഇന്ധനക്കമ്പനികളുമായി ഇത് സംബന്ധിച്ച് നവംബർ ആദ്യ വാരം ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |