ന്യൂഡൽഹി: രണ്ടുവർഷം രാജ്യത്തെ പിന്നോട്ടടിപ്പിച്ച കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യ.2021 ജനുവരി 16ന് തുടക്കമിട്ട കൊവിഡ് വാക്സിനേഷൻ പദ്ധതിയിൽ ഇന്നലെ 100 കോടി ഡോസ് പിന്നിട്ടു. പ്രായപൂർത്തിയായവർക്കെല്ലാം വാക്സിൻ നൽകുകയെന്ന ലക്ഷ്യമാണ് ഇനി കേന്ദ്രസർക്കാരിന് മുന്നിലുള്ളത്.
ഈ മഹത്തായ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ചതിന് ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ശാസ്ത്ര സമൂഹത്തിനും ആരോഗ്യ പ്രൊഫഷണലുകൾക്കും നന്ദി പ്രകാശിപ്പിച്ചു. ചരിത്ര നേട്ടം ആഘോഷിക്കാൻ ചെങ്കോട്ട അടക്കം ഇന്ത്യയിലെ സ്മാരകങ്ങളിൽ ഇന്നലെ ത്രിവർണ ദീപാലാങ്കാരമൊരുക്കി. ചരിത്രനേട്ടം ഉദ്ഘോഷിച്ച് ഗായകൻ കൈലാസ് ഘേർ പാടിയ ഗാനം ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി. ഖാദി വസ്ത്രത്തിൽ നിർമ്മിച്ച 1400 കിലോ ഭാരമുള്ള കൂറ്റൻ ദേശീയ പതാകയും ചെങ്കോട്ടയിൽ ഉയർത്തി.
ഒന്നാം ഡോസിൽ 100ശതമാനം കൈവരിച്ചത്:
ജമ്മുകാശ്മീർ, ലഡാക്, ഉത്തരാഖണ്ഡ്, സിക്കിം,
ഹിമാചൽ പ്രദേശ്, ദാദ്ര നാഗർ ഹവേലി, ദാമൻ
ദിയു, ലക്ഷദ്വീപ്
നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ രണ്ടര കോടി ഡോസ് നൽകി റെക്കാഡിട്ടു(സെക്കൻഡിൽ 434 ഡോസ് വീതം)
100 കോടി ഡോസ് ക്ളബിൽ ഇന്ത്യയും ചൈനയും
മാത്രം.2021 ജൂണിൽ 100കോടി ഡോസ് പിന്നിട്ട
ചൈന നിലവിൽ 200കോടി ഡോസിൽ
അധികം നൽകിക്കഴിഞ്ഞു.
മറ്റ് രാജ്യങ്ങളെല്ലാം 50കോടി
ഡോസിന് താഴെ
സമൂഹത്തിലെ നിരവധി വിഭാഗങ്ങൾ കൂട്ടായി നടത്തിയ യഥാർത്ഥ ഭഗീരഥപ്രയത്നമാണിത്. കൊവിഡ് കുത്തിവയ്പ് 'ടീം ഇന്ത്യ"യുടെ ശക്തി വീണ്ടും തെളിയിച്ചു
നരേന്ദ്ര മോദി, പ്രധാന മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |