SignIn
Kerala Kaumudi Online
Saturday, 27 April 2024 6.35 AM IST

സർക്കാർ റസ്റ്റ് ഹൗസുകളെയെല്ലാം കേന്ദ്രീകൃത സംവിധാനത്തിൽ കൊണ്ടുവരും: മന്ത്രി മുഹമ്മദ് റിയാസ്

ing

നെയ്യാറ്റിൻകര: ഗവൺമെന്റ് റസ്റ്റ് ഹൗസുകളെയെല്ലാം സി.സി.ടിവി കാമറകളുടെ സഹായത്തോടെ കൂട്ടിയിണക്കി ഒരു കേന്ദ്രീകൃത സംവിധാനത്തിനുകീഴിൽ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 1.36 കോടി രൂപ ചെലവിൽ നവീകരിച്ച നെയ്യാറ്റിൻകര റസ്റ്റ് ഹൗസിന്റെ പൈതൃക മന്ദിരത്തിന്റെയും പുതിയ കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, വികസനകാര്യ ചെയർമാൻ കെ.കെ. ഷിബു, കൗൺസിലർ കൂട്ടപ്പന മഹേഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, ജനതാദൾ മണ്ഡലം സെക്രട്ടറി നെല്ലിമൂട് പ്രഭാകരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയ‌ർ എൽ. ബീന, സൂപ്രണ്ടിംഗ് എൻജിനിയ‌ർ എം.ജി. ലൈജു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.