കൊല്ലങ്കോട്: പറമ്പിക്കുളം മുപ്പതേക്കർ കോളനിയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് ആദിവാസി വൃദ്ധൻ അത്യാസന്ന നിലയിൽ. 60 വയസുകാരനായ കരുമനെ ആണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. മുതലമട കാമ്പ്രത്ത് ചള്ളയിലെ ആംബുലൻസ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. തലയിലും മാറിടത്തിലും ആഴത്തിലുള്ള മുറിവ് ഉള്ളതിനാൽ ശസ്ത്രക്രിയ നടത്തുന്നതിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും അധികൃതർ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പ്രദേശത്ത് പരിക്കേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |