SignIn
Kerala Kaumudi Online
Wednesday, 06 July 2022 9.28 AM IST

എം .വി .ആർ പുരസ്‌കാരം കർഷകസമരത്തിന്

mvr

കണ്ണൂർ: എം .വി .ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ആറാമത് എം .വി .ആർ പുരസ്‌കാരം കർഷക സമരത്തിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംയുക്ത കർഷക മോർച്ച നേതാവും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ ഹന്നൻ മുളള പുരസ്‌കാരം ഏറ്റുവാങ്ങും. അടുത്ത മാസം 9 ന് രാവിലെ പത്തിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സി. പി .എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ .വിജയരാഘവൻ പുരസ്‌കാരം സമ്മാനിക്കും.ഒരു ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്.സമ്മാനതുക കിസാൻമോർച്ചയുടെ പ്രവർത്തന ഫണ്ടിലേക്കാണ് നൽകുന്നത്.കൊവിഡ് കാരണം കഴിഞ്ഞ വർഷം നൽകാൻ കഴിയാതിരുന്ന അഞ്ചാമത് പുരസ്‌കാരം മുൻ ധനമന്ത്രി ഡോ. തോമസ് ഐസകിനും ചടങ്ങിൽ സമ്മാനിക്കും.വാർത്താ സമ്മേളനത്തിൽ ചെയർമാൻ പാട്യം രാജൻ, സി .വി .ശശീന്ദ്രൻ, പ്രൊഫ .ഇ .കുഞ്ഞിരാമൻ, പി .വി വത്സൻ എന്നിവർ സംബന്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.