കൊച്ചി: കേരളത്തിലെ ജലസംഭരണികളിലെയും പുഴയിലെയും മണൽ വാരാൻ അനുമതി നൽകണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നദികളിൽ മണൽ വാരൽ നിരോധിച്ചതിനാലാണ് പ്രകൃതി ദുരന്തവും വെള്ളപ്പൊക്കവും അടിക്കടി ഉണ്ടാകുന്നത്. ഇത് എം സാന്റ് നിർമ്മാതാക്കളെ സഹായിക്കാനാണെന്നും അവർ പറഞ്ഞു. സർക്കാർ വിഷയം പഠിക്കാൻ സ്വതന്ത്ര ബോഡിയെ നിയമിക്കണം എന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ.പി.തമ്പി കണ്ണാടൻ, ജോസ് കപ്പിത്താൻ പറമ്പിൽ, എം.എം രാജു, സാംസൺ അറയ്ക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |