മലപ്പുറം: ജില്ലയിൽ വെള്ളിയാഴ്ച 517 പേർക്ക് കൊവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. 6.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 556 പേർ വിദഗ്ദ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി.
രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട 504 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടുപേർക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നുപേർക്കും വൈറസ്ബാധ തിരിച്ചറിഞ്ഞു. 21,314 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |