മലപ്പുറം: മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന സന്ദേശവുമായി മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നുമുതൽ 25 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സമരാനുസ്മരണ യാത്ര സംഘടിപ്പിക്കും. യാത്രയുടെ ഉദ്ഘാടനം ഇന്നുവൈകിട്ട് നാലിന് കൊണ്ടോട്ടിയിൽ നടക്കും. സമരത്തെ ജനങ്ങൾക്ക് പരിചയപ്പെടുത്താനുദ്ദ്യേശിച്ചുള്ള പാട്ട് വണ്ടി ഡോ.വി.ഹിക്മത്തുള്ളയും നാടകവണ്ടി ബാപ്പു വെള്ളിപറമ്പും പുസ്തകവണ്ടി റഹ്മാൻ കിടങ്ങയവും ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സി.അബ്ദുൽഹമീദ്, കെ.പി.ഒ.റഹ്മത്തുള്ള, ടി.മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.