പാലക്കാട്: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പാലക്കാടിന്റെ നേതൃത്വത്തിൽ ജില്ലാ വിജയോത്സവം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്നു. ചടങ്ങിൽ ജില്ലയിലെ നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള ആദരിക്കൽ പരിപാടി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ അന്വേഷണ ബുദ്ധി വളർത്താൻ വിദ്യാഭ്യാസം കൊണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. ഷഢഗോപാലൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ.കെ. മൊയ്തീൻകുട്ടി ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എം. ബഷീർ, പി.ജെ. എൽദോസ്, കെ. അബ്ദുൾ സലാം മൗണ്ട് സീനാ, വികാസ് ഗോപിനാഥ്, കുട്ടി കൂടല്ലൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |