കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 270 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 231 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 268 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11. 07 ആണ്.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123597 ആയി. 120177 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2672 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2514 പേർ വീടുകളിലാണ് ഐസെലേഷനിൽ കഴിയുന്നത്.
രോഗം ബാധിച്ചവർ
അമ്പലവയൽ 34, വൈത്തിരി 20, മുട്ടിൽ 19, ബത്തേരി 17, കൽപ്പറ്റ, പൂതാടി 16 വീതം, കണിയാമ്പറ്റ 15, മേപ്പാടി, നെന്മേനി 14 വീതം, പുൽപ്പള്ളി 13, പനമരം 12, വെങ്ങപ്പള്ളി 11, തവിഞ്ഞാൽ 10, മാനന്തവാടി 9, തിരുനെല്ലി 8, മീനങ്ങാടി 7, എടവക, മൂപ്പൈനാട്, പൊഴുതന 5 വീതം, മുള്ളൻകൊല്ലി 4, കോട്ടത്തറ, നൂൽപ്പുഴ, തരിയോട് 3 വീതം, പടിഞ്ഞാറത്തറ, വെള്ളമുണ്ട 2 വീതം, തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ബാംഗ്ലൂരിൽ നിന്ന് വന്ന നെന്മേനി സ്വദേശിക്കും തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
231 പേർക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 18 പേരും, വീടുകളിൽ നിരീക്ഷണ ത്തിലായിരുന്ന 213 പേരുമാണ് രോഗമുക്തരായത്.
ഇന്നലെ നിരീക്ഷണത്തിലായത് 751 പേർ
1241 പേർ നിരീക്ഷണകാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 7656 പേർ
ഇന്നലെ അയച്ചത് 1891 സാമ്പിളുകൾ
ഇതുവരെ അയച്ചത് 822210 സാമ്പിളുകൾ
ഫലം ലഭിച്ചത് 821760
698163 നെഗറ്റീവും 123597 പോസിറ്റീവും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |