SignIn
Kerala Kaumudi Online
Saturday, 27 April 2024 7.04 AM IST

വായനശാല മന്ദിരം ഉദ്ഘാടനം

prma
നീണ്ടകര ദേശോദ്ധാരിണി വായനശാലയുടെ വിപുലീകരിച്ച മന്ദിരം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നീണ്ടകര ദേശോദ്ധാരിണി വായനശാലയുടെ വിപുലീകരിച്ച മന്ദിരം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12.59 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രന്ഥശാല മന്ദിരം നിർമ്മിച്ചത്.

ചടങ്ങിൽ ഗ്രന്ഥശാലാ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കഴക്കൂട്ടം സൈനിക സ്ക്കൂളിലെ ആദ്യ വനിതാ ബാച്ചിൽ പ്രവേശനം ലഭിച്ച പൂജലക്ഷ്മിയേയും അനുമോദിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എ. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ ഷിനു, സുധിരഞ്ചൻ, ഗ്രന്ഥശാല സെക്രട്ടറി രതീഷ് കുമാർ, രമേശ് ബാബു എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.