ദുബായ്: സൂപ്പർ 12ൽ ഗ്രൂപ്പ് 1ൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെ 55 റൺസിൽ ആൾഔട്ടാക്കിയ ഇംഗ്ലണ്ട് 6 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
വമ്പനടിക്കാരുടെ കൂടാരമായ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 14.2 ഓവറിൽ 55 റൺസിൽ ഒതുങ്ങി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 8.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. 2.2 ഓവറിൽ 2 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദാണ് വെസ്റ്റിൻഡീസ് ബാറ്റിംഗ് നിരയിൽ ഏറെ നാശം വിതച്ചത്.
മോയിൻ അലിയും ടൈമൽ മിൽസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് ഗെയ്ൽ (13) മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്ന ബാറ്റ്സ്മാൻ.
2016ലെ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച വെസ്റ്റിൻഡീസിനോടുള്ള മധുര പ്രതികാരം കൂടിയായി ഇംഗ്ലണ്ടിന് ഈ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |