തിരുവനന്തപുരം: കരിമഠത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേരെ പിടികൂടി. കരിമഠം കോളനി സ്വദേശികളായ അനസ് (25), ആഷിഖ് (24), സനോജ് (23) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15നായിരുന്നു സംഭവം.
കരിമഠം സ്വദേശി സന്തോഷിനെ പ്രതികൾ കോൺക്രീറ്റ് കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ ഫോർട്ട് എസ്.ഐമാരായ സജു അബ്രഹാം, ജസ്റ്റിൻ രാജ്, സി.പി.ഒമാരായ ബിനു, സാബു, പ്രഭൽ കുമാർ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് കന്യാകുമാരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ അനസ് ചാല മാർക്കറ്റിലും കരിമഠം കോളനി പ്രദേശങ്ങളിലും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |