കോവളം: ഡ്യൂട്ടി ചെയ്ഞ്ച് ചെയ്യുന്നതിന് പകരക്കാരൻ എത്താത്തതിനാൽ അധികജോലി ചെയ്ത പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണു. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ മനുവാണ് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണത്. ഇയാളെ പൂന്തുറ ഗവ. സി.എച്ച്.സിയിൽ എത്തിച്ച് ചികിത്സ നൽകി. കഴിഞ്ഞദിവസം രാവിലെ 9നാണ് മനു ഡ്യൂട്ടിക്ക് കയറിയത്. രാത്രി ഡ്യൂട്ടിയുള്ള സഹപ്രവർത്തകൻ എത്താതായതോടെ ഈ ജോലിയും മനു നോക്കേണ്ടതായി വന്നു. ഈ ജോലിഭാരം കാരണമാണ് ഇദ്ദേഹം കുഴഞ്ഞുവീണതെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |