ന്യൂഡൽഹി: 140 കോടി ജനങ്ങളുള്ള രാജ്യത്ത് 100 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തതിന് പിന്നിൽ ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരും അവരുടെ പ്രയത്നവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിനേഷനിൽ പുതുചരിത്രമെഴുതിയ രാജ്യം ആവേശത്തോടെ മുന്നേറുകയാണെന്നും പ്രതിമാസ റോഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
'ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ഇന്ത്യ 100 കോടി വാക്സിൻ ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ടത്. സൗജന്യ വാക്സിൻ വിതരണ പ്രക്രിയ ഇത്രയും വലിയ വിജയമാക്കി തീർത്ത ഓരോ ഇന്ത്യക്കാരനും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.'- മോദി പറഞ്ഞു.
മലയാളിയും സ്ത്രീ അവകാശപ്പോരാളിയുമായ ലക്ഷ്മി എൻ. മേനോനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ലിംഗവിവേചനം ഇല്ലാതാക്കാൻ യു.എന്നിൽ ലക്ഷ്മി മേനോൻ നടത്തിയ ഇടപെടലുകൾ മോദി പരാമർശിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ദേശീയ ഐക്യദിനമായി ആചരിക്കുമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |