SignIn
Kerala Kaumudi Online
Friday, 26 April 2024 9.53 AM IST

കടുവകളെ കൂട്ടിലാക്കി ലങ്കൻ സിംഹങ്ങൾ

cricketg

അഞ്ചുവിക്കറ്റിന് ബംഗ്ളാദേശിനെ കീഴടക്കി ശ്രീലങ്ക

ഷാർജ : സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനെ പൊരുതിത്തോൽപ്പിച്ച് ശ്രീലങ്ക. ഇന്നലെ ഷാർജയിൽ നടന്ന മത്സരത്തിൽ ബംഗ്ളാ കടുവകൾ നൽകിയ 172 റൺസിന്റെ ലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 18.5 ഓവറിലാണ് ലങ്കൻ സിംഹങ്ങൾ നേടിയെടുത്തത്. 49 പന്തുകൾ നേരിട്ട് അഞ്ചുവീതം ഫോറും സിക്സും പറത്തി പുറത്താകാതെ 80 റൺസ് നേടിയ ചരിത്ത് അസലങ്കയുടെയും 31 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സുമടക്കം 53 റൺസ് നേടിയ ഭാനുക രജപക്സയുടെയും കിടിലൻ ബാറ്റിംഗാണ് ലങ്കയ്ക്ക് ചേസിംഗ് ജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. അർദ്ധസെഞ്ച്വറി നേടിയ ഓപ്പണർ മുഹമ്മദ് നയീം (62), മുഷ്ഫിഖുർ റഹിം (57*) എന്നിവരാണ് ബംഗ്ലാദേശിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKETG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.