SignIn
Kerala Kaumudi Online
Friday, 26 April 2024 6.16 AM IST

മെഡിക്കൽ സ്റ്റോറിൽ കള്ളൻ കയറി, കൊണ്ടുപോയത് സ്വർണവും വാച്ചും

watch

കോവളം: മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചു. കോവളം ജംഗ്ഷനിൽ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സീതാസ് മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മുക്കാൽ പവന്റെ സ്വർണ മോതിരം, 18500 രൂപ, 80,000 വിലവരുന്ന റാഡോ വാച്ച് ,രണ്ടുപവന്റെ 2 വള എന്നിവ മോഷ്ടിച്ചത്.

ഇന്നലെ രാവിലെ 9.30ഓടെ ശിവകുമാർ കട തുറക്കാൻ എത്തിയപ്പോഴാണ് കടയുടെ മുൻവശത്തെ ഗേറ്റ് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കടയുടെ അകത്തുളള പ്രധാന ഷട്ടറിന്റെ പൂട്ടും തല്ലിത്തകർത്ത നിലയിൽ കണ്ടെത്തി. ഉടൻ കോവളം പൊലീസിനെ വിവരമറിയിച്ചു. വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് നായ കോവളം കമുകിൻ റോഡിലെത്തി നിന്നു. മഴ പെയ്ത സാഹചര്യത്തിൽ നായയ്ക്ക് മണം പിടിച്ചുപോകാൻ സാധിക്കാത്തതും കടയിൽ സി.സി ടിവി കാമറ ഇല്ലാത്തതും അന്വേഷണത്തെ കാര്യമായി ബാധിച്ചു. എന്നാൽ പ്രദേശത്തെ സി.സി ടിവി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, GOLD, WATCH, MEDICALSTORE, KOVALAM, THIEF, POLICE, CCTV, RAIN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.