SignIn
Kerala Kaumudi Online
Friday, 20 September 2024 1.04 AM IST

ചാർ ധമ്മിൽ പ്രാർത്ഥനാ പുണ്യം തേടി

Increase Font Size Decrease Font Size Print Page
samantha

നടൻ നാഗ്ചൈതന്യയുമായുള്ള വിവാഹമോചനത്തിനു ശേഷം സോഷ്യൽമീഡിയയിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോൾ സാമന്ത തന്റെ പ്രിയ കൂട്ടുകാരിയും മോഡലും ഡിസൈനറുമായ ശിൽപ്പ റെഡിയുമായി നടത്തുന്ന ചാർ ധം യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയാണ് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്നത്.

samantha

ഇന്ത്യയിലെ സുപ്രധാനമായ നാലു ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് സാമന്ത യാത്ര തിരിച്ചിരിക്കുന്നത്. ചാർ ധം യാത്രയിൽ ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ നാലു പുണ്യ ക്ഷേത്ര സന്ദർശനത്തിനാണ് നടിയും സുഹൃത്തും എത്തിയിരിക്കുന്നത്. 'ഹിമാലയം എനിക്ക് എന്നും കൗതുകമായിരുന്നു, മഹാഭാരതം വായിച്ച കാലം മുതൽ, ഭൂമിയിലെ ഈ സ്വർഗം സന്ദർശിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു', എന്ന കുറിപ്പോടെയാണ് സാമന്ത ചിത്രങ്ങൾ പങ്കുവെച്ചത്.

samantha

വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഏവരും കൂടെ നിൽക്കണമെന്നും സാമന്ത പ്രതികരിച്ചിരുന്നു. എന്നാൽ,​ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്തുന്നവാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടി മാനനഷ്ട കേസും രജിസ്റ്റർ ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAMANTHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.