ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം എട്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,428 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 356 മരണം റിപ്പോർട്ട് ചെയ്തു. 15,951പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 1,63,816 പേർ. കേരളത്തിലാണ് രോഗികൾ കൂടുതൽ. രാജ്യത്ത് ഇതുവരെ 107.22 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. സംസ്ഥാനങ്ങളിൽ 12.37 കോടി ഡോഡ് ലഭ്യമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |