SignIn
Kerala Kaumudi Online
Friday, 26 April 2024 7.05 AM IST

പൊലീസ് ഡ്രോൺ ഹാക്കത്തോൺ ഡിസംബറിൽ

dgp
ഡ്റോൺ ഹാക്കത്തോണിന്റെ വെബ്‌സൈ​റ്റ് പൊലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: പൊലീസിന്റെ ഡ്രോൺ ഹാക്കത്തോൺ 'ഡ്രോൺ കെപി 2021' ഡിസംബറിൽ നടത്തും. ഡ്രോൺ ഡെവലപ്‌മെന്റ് ഹാക്കത്തോണിന്റെ വെബ്‌സൈ​റ്റ് പൊലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു. പൊലീസിനായി ഡ്രോൺ ഉപയോഗിച്ച് വിവിധതരം ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ളതാണ് ഹാക്കത്തോൺ. സേനയുടെ ഡ്രോൺ ഡെവലപ്‌മെന്റ് ശേഷി വർദ്ധിപ്പിക്കുക, വിവിധ സേവനങ്ങൾക്കായുള്ള ഡ്രോണുകൾ നിർമ്മിക്കുക, ഡ്രോൺ ഫോറൻസിക്സിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, ആന്റി ഡ്രോൺ സിസ്​റ്റം ഡെവലപ്‌മെന്റ് എന്നിവയാണ് മത്സര ഇനങ്ങൾ. ഈ മേഖലയിൽ ഗവേഷണം നടത്തുന്ന സാങ്കേതിക സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, ഡ്രോൺ ഡെവലപ്‌മെന്റിൽ താല്പര്യമുള്ളവർ, സ്ഥാപനങ്ങൾ എന്നിവർക്ക് ഹാക്കത്തോണിൽ മത്സരിക്കാം. നവംബർ 20 നകം അപേക്ഷിക്കണം. വെബ്സൈറ്റ്- https://drone.cyberdome.kerala.gov.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.