SignIn
Kerala Kaumudi Online
Saturday, 27 April 2024 1.15 AM IST

24 വയസുകാരൻ 40 വയസുകാരിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു

kuwait-murder

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് 40 വയസുകാരിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു. ഫഹാഹീലിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ പത്താം നിലയിലാണ് കൊലപാതകം നടന്നത്. ശ്രീലങ്കന്‍ സ്വദേശിനിയെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്‍തു.

കാമുകിയുമായുണ്ടായ വലിയ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് 24 വയസുകാരനായ പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം പല തവണ താന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും എന്നാല്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഇയാള്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്‍ക്കായി മാറ്റി. ആസൂത്രിത കൊലപാതകത്തിന് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. ഇയാള്‍ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, KUWAIT, MURDER, STRANGLED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.