SignIn
Kerala Kaumudi Online
Monday, 29 November 2021 7.42 AM IST

പോക്കറ്റ് മണി തരാം മുഖ്യമന്ത്രി അപ്പൂപ്പാ, ഈ റോഡൊന്ന് നന്നാക്കാമോ? ഏഴുവയസുകാരിയുടെ അഭ്യർത്ഥന, വീഡിയോ

girl

ബംഗളൂരു: 'മുഖ്യമന്ത്രി അപ്പൂപ്പാ, പോക്കറ്റ് മണി തരാം.റോഡിലെ കുഴികൾ ഒന്ന് അടയ്ക്കാമാേ?' കർണാടക മുഖ്യമന്ത്രിയോടുള്ള ഒരു ഏഴുവയസുകാരിയുടെ അഭ്യർത്ഥനയാണിത്. തുംകൂറിലെ രണ്ടാം ക്ളാസുകാരിയായ ധവാനിയാണ് അഭ്യർത്ഥന നടത്തിയത്.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

മുഖ്യമന്ത്രി അപ്പൂപ്പാ എന്ന് വിളിച്ചാണ് പെൺകുട്ടി വീഡിയോയിൽ അഭിസംബോധന ചെയ്യുന്നത്. 'ബംഗളൂരുവിലെ റോഡുകൾ ദയനീയമാണ്. റോഡുകളിൽ വൻ കുഴികളാണ്. നിരവധി പേരാണ് ഈ കുഴികൾ കാരണം അപകടത്തിൽപ്പെടുന്നത് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പല കുടുംബങ്ങളും അനാഥരായി. അവരുടെയൊക്കെ കുടുംബത്തെ ആരാണ് സംരക്ഷിക്കുക. എന്റെ കൈയിലുള്ള പോക്കറ്റ് മണി തരാം, ഈ റോഡുകൾ ഒന്ന് നന്നാക്കി തരാമോ'- പെൺകുട്ടി വീഡിയോയിൽ ചോദിക്കുന്നു. ധവാനിയുടെ അമ്മയ്ക്ക് രണ്ടുവർഷം മുമ്പ് റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ കാര്യമായി പരിക്കേറ്റിരുന്നു. ഇതാണ് ഇത്തരത്തിലാെരു അഭ്യർത്ഥന നടത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

ബംഗളൂരു നഗരത്തിൽ ഉൾപ്പടെ പലയിടങ്ങളിലും റോഡുകളുടെ അവവസ്ഥ ദയനീയമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്. പ്രശ്നം പരിഹരിക്കാൻ അധികൃതർ ഒരു ഇടപെടലും നടത്തുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, 7 YR OLD GIRL, KARNATAKA CM, BASVARAJ BOMMAI, BENGALURU, VIDEO, VIRAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.