തെലുങ്കിലെ യുവ സൂപ്പർതാരം നാനി നായകനാകുന്ന ശ്യാം സിംഹ റോയ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായി ഡിസം. 24ന് ലോക വ്യാപകമായി റിലീസ് ചെയ്യും. നാനി ഇരട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ സായി പല്ലവിയും കൃതിഷെട്ടിയും മഡോണ സെബാസ്റ്റ്യനുമാണ് നായികമാർ.രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്യ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
നിഹാരിക എന്റർടെയ്മെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബൊയ്നപ്പള്ളി നിർമ്മിച്ച് രാഹുൽ സംകൃതൻ സംവിധാനം ചെയ്യുന്നശ്യാം സിംഹ റോ യിയുടെ രചന നിർവഹിച്ചിരിക്കുന്നത് സത്യദേവ് ജങ്കയുവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |