തൃശൂർ: കേന്ദ്ര സർക്കാർ ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുകയാണെന്ന് കിസാൻ സഭ അഖിലേന്ത്യ സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. വി.വി. രാഘവൻ ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അടിസ്ഥാന സമ്പത്തുകളെല്ലാം വിറ്റു നശിപ്പിക്കുന്നതിനൊപ്പം കർഷകരുടെ ജീവിതം തകർക്കുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും സത്യൻ മൊകേരി കൂട്ടിച്ചേർത്തു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.കെ രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, വി.എസ് സുനിൽ കുമാർ, കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി വസന്തകുമാർ, ടി.ആർ രമേഷ് കുമാർ, എൻ.കെ സുബ്രഹ്മണ്യൻ, ഒ.എസ് വേലായുധൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |