SignIn
Kerala Kaumudi Online
Friday, 26 April 2024 9.48 AM IST

കൊവിഡ് കഴിഞ്ഞ് തുറന്നപ്പോൾ ആഘോഷത്തിന് വിദ്യാർത്ഥികളുടെ നഗ്നനൃത്തം, ഒപ്പം പ്രിൻസിപ്പലും അദ്ധ്യാപകരും, പുറത്തുവന്ന ചിത്രങ്ങൾ ഞെട്ടിക്കുന്നത്

dance

വാഷിംഗ്‌ടൺ: സ്കൂളിലെ അദ്ധ്യാപകർക്കൊപ്പമുളള വിദ്യാർത്ഥികളുടെ അതിരുവിട്ട നൃത്തരംഗങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നു. അമേരിക്കയിലെ കെന്റക്കി നഗരത്തിലെ ഹസാർഡ് ഹൈസ്‌കൂളിലാണ് ലാപ് ഡാൻഡ് ഉൾപ്പടെ അരങ്ങേറിയത്. മുതിർന്ന അദ്ധ്യാപകരും പെൺകുട്ടികൾ ഉൾപ്പടെയുളളവരും ഇതിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സ്കൂളിന്റെ ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾ വൈറലായതോടെ അപകട സാദ്ധ്യത മുന്നിൽ കണ്ട് ഇവ നീക്കം ചെയ്തിട്ടുണ്ട്. 'ഹോം കമിംഗ് വീക്ക് മാൻ' മത്സരത്തിന്റെ ഭാഗമാണ് ആഭാസ നൃത്തം അരങ്ങേറിയതെന്നാണ് റിപ്പോർട്ട്. സ്കൂളിന്റെ പ്രിൻസിപ്പലും ഇതിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.

ആഘോഷത്തിന്റെ ഭാഗമായി അല്പവസ്ത്രധാരികളായ ചിയർ ഗേൾസിനെയും ഏർപ്പാടാക്കിയിരുന്നു. ഇവർ മദ്യമെന്ന് കരുതുന്ന പാനീയവും പിടിച്ച് ഒരുമിച്ച് നടന്നുനീങ്ങുന്ന ചിത്രങ്ങളും പുറത്തുവന്നതിൽ ഉൾപ്പെടുന്നു. ആഘോഷത്തിൽ പങ്കെടുത്ത കുട്ടികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും സംശയിക്കുന്നുണ്ട്.

സംഭവം വൻ വിവാദമായതോടെ അധികൃതർ അന്വേഷണത്തിന് ഉത്തരിവിട്ടിട്ടുണ്ട്. സ്കൂളിനെതിരെയും പ്രിൻസിപ്പൽ കൂടിയായ മേയർക്കെതിരെയും കർശന നടപടി ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും അത് പൂർത്തിയായാലേ സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നുമാണ് സ്കൂൾ സൂപ്രണ്ട് സൂസൻ കോംബ്‌സ് പറയുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാണെന്നും അവർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, KENTUCKY, HIGH SCHOOL, STUDENTS, LAP DANCES, TEACHERS AND THE PRINCIPAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.