ബ്ളാക്ക് ഈസ് ദി ന്യൂ റെഡ് എന്ന കോൺസപ്റ്റ് പിന്തുടരുന്നവരാണ് സെലിബ്രിറ്റികൾ. ബ്ളാക് ഡ്രസിൽ ക്ളാസ് ലുക്കിലെത്തിയ ചില സെലിബ്രിറ്റികളെ അടുത്തറിഞ്ഞാലോ? സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന നടിയാണ് വിദ്യ ബാലൻ. സാരിയിൽ വ്യത്യസ്തമായ സ്റ്റൈലിംഗുകൾ പരീക്ഷിക്കുന്ന വിദ്യയുടെ പുത്തൻ ബ്ളാക്ക് സാരി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. പല്ലുവിലും ബോർഡറിലും റെഡും സിൽവറും ഡിസൈൻ ചെയ്ത കറുപ്പ് കോട്ടൺ സാരിയിലാണ് വിദ്യ എത്തിയിരിക്കുന്നത്. സാരിയുടെ പല്ലു ദുപ്പട്ട പോലെയാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. സാരിക്കൊപ്പം ഷോർട്ട് സ്ളീവ് ബ്ലാക് ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. ബൺ ഹെയർ സ്റ്റൈലിനൊപ്പം റെഡ് ലിപ്സ്റ്റിക്കും കറുത്ത വട്ടപ്പൊട്ടും സിൽവർ കമ്മലും താരത്തിന്റെ ബോൾഡ് ലുക്കിന് പുതുമയുമേകുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയനടിയാണ് നവ്യ നായർ. ബ്ളാക്ക് ഡ്രസ് ധരിച്ച് നാടൻ ലുക്കിലെത്തിയിരിക്കുന്ന നവ്യയുടെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഗോൾഡൻ കളർ ഡിസൈനിംഗ് ചെയ്ത ഡ്രസ്സിൽ വി നെക്കിനും ബട്ടർഫ്ളൈ സ്ളീവിനുമൊപ്പം നോ മേക്കപ്പ് ലുക്കിലാണ് നവ്യ എത്തിയിരിക്കുന്നത്. ആഭരണങ്ങളിലും മിതത്വം പാലിച്ചാണ് നവ്യ പുത്തൻ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.
സംഗീത വിസ്മയം തീർത്ത് പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ താരമാണ് ജ്യോത്സന രാധാകൃഷ്ണൻ. പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ബ്ളാക്ക് റെഡി ടു വിയർ സാരി ധരിച്ചാണ് ജ്യോത്സന എത്തിയിരിക്കുന്നത്. സാരിക്കൊപ്പം ബ്ളാക്ക് ത്രീ-ഫോർത്ത് പഫ് സ്ളീവ്ഡ് നെറ്റ് ബ്ളൗസാണ് പെയർ ചെയ്തിരിക്കുന്നത്. പോണി ടെയിൽ ഹെയർ സ്റ്റൈലിനൊപ്പം മിനിമൽ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |