കൊച്ചി: പ്രമുഖ സഹകാരിയും രാഷ്ട്രീയ നേതാവുമായിരുന്ന കെ.എം. മാത്യുവിന്റെ സ്മരണാർത്ഥം കെ.എം. മാത്യു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സദ്ഭാവനാ അവാർഡിന് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേലിനെ തിരഞ്ഞെടുത്തു. 25001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ഫാ. ഡേവിസ് ചിറമേൽ നടത്തിയ കാരുണ്യ പദ്ധതികൾ പരിഗണിച്ചാണ് അവാർഡ്. അടുത്തമാസം അവാർഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.എം. തോമസ്, ടി.ജെ. സേവ്യർ, കെ.എം. ജോസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |