വെള്ളിക്കുളങ്ങര: കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അമ്പനോളി കുറിഞ്ഞിപ്പാടത്ത് സംരക്ഷിത വനത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇന്നലെ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടത്. ഉദ്ദേശം 15 വയസ് പ്രായം തോന്നിക്കുന്ന കൊമ്പന്റെ തുമ്പിക്കൈയിൽ പരിക്കുകൾ കണ്ടെത്തി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോബിൻ ജോസഫിന്റെ നേതൃത്വത്തിൽ വനപാലകരും, വെള്ളിക്കുളങ്ങര സി.ഐ കെ.പി മിഥുന്റെ നേതൃത്വത്തിൽ പൊലിസ് സംഘവും സ്ഥലത്തെത്തി. ഇന്ന് രാവിലെ വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടറെത്തി ആനയെ പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |