ന്യൂയോർക്ക്: ലോകത്ത് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തവയിൽ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന പട്ടം മൈക്രോസോഫ്റ്റിന് സ്വന്തം. ഐഫോൺ നിർമ്മാതാക്കളായ ആപ്പിളാണ് രണ്ടാംസ്ഥാനത്തേക്ക് വീണത്. മൈക്രോസോഫ്റ്റിന്റെ ഓഹരിവില ഇന്നലെ 0.7 ശതമാനം 326.8 ഡോളറിൽ എത്തിയതോടെ മൊത്തം മൂല്യം 2.46 ലക്ഷം കോടി ഡോളറിലെത്തി. ഐഫോണിന്റെ ഓഹരിമൂല്യം 2.41 ലക്ഷം കോടി ഡോളറാണ്. ഓഹരിവില ഇന്നലെ 3.6 ശതമാനം താഴ്ന്ന് 147 ഡോളറിലെത്തിയത് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |