മുംബയ്: എൻ.സി.ബി സോണൽ ഓഫീസർ സമീർ വാങ്ക്ഡെയുടെ പരാതിയിൽ മഹാരാഷ്ട്ര സർക്കാരിന് ദേശീയ പട്ടികജാതി കമ്മിഷന്റെ നോട്ടീസ്. സംസ്ഥാന സർക്കാർ തന്നെ പീഡിപ്പിക്കുകയാണെന്നാണ് വാങ്ക്ഡെയുടെ പരാതി. ഏഴ് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മഹാരാഷ്ട്ര സർക്കാരിന് അയച്ച കത്തിൽ കമ്മിഷൻ വ്യക്തമാക്കി. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ഡി.ജി.പി, മുംബയ് പൊലീസ് കമ്മിഷണർ എന്നിവർക്കാണ് പട്ടികജാതി കമ്മിഷൻ അദ്ധ്യക്ഷൻ എ.കെ സാഹു ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. വാങ്ക്ഡെ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച് ജോലി നേടിയെന്നതടക്കം നിരവധി ആരോപണങ്ങൾ മഹാരാഷ്ട്രയിലെ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്ക് ഉയർത്തിയിരുന്നു. തുടർന്നാണ് വാങ്ക്ഡെ പരാതിയുമായി കമ്മിഷനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |