സ്പെയിൻ ഫിസിമാഡ് ചലച്ചിത്രമേളയിൽ മാനവ് മികച്ച നടനുള്ള പുരസ്കാരം നേടി. ഗേറ്റുവേ ഫിലിംസിന്റെ ബാനറിൽ എസ് .കെ നായർ നിർമ്മിച്ച് പ്രദീഷ് ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ഇരുമ്പ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മാനവിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം.
സ്പെയിനിലെ ഫിസിമാഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യമാണ് ഒരു മലയാള നടന് അവാർഡ് ലഭിക്കുന്നത്.തന്റെ രണ്ട് പെൺമക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് അവതരിപ്പിച്ചത്. മികച്ച നിരൂപക പ്രശംസയും ഇരുമ്പ് ഇതിനോടകം നേടി. ലോകത്തെ ഏറ്റവും മികച്ച 40 ചലച്ചിത്ര മേളകളിൽ ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. നിതിൻ നാരായണൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ആനന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |