മണ്ണാർക്കാട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വെള്ളം കയറിയ തെങ്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ സന്ദർശിച്ചു. തെങ്കര പഞ്ചായത്തിലെ മെഴുകുമ്പാറ, ആനമൂളി, കോൽപ്പാടം, തത്തേങ്ങലം എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. ജനപ്രതിനിധികളുടെയും, റവന്യൂ ഉദ്യോഗസ്ഥരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിലായിരുന്നു സന്ദർശനം. വീടിന് കേടു പാട് സംഭവിച്ചവർക്കും, കൃഷി നശിച്ചവർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ അറിയിച്ചു. സന്ദർശനത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ചന്ദ്രബാബു, തെങ്കര വില്ലേജ് ഓഫീസർ സതീശൻ, ജനപ്രതിനിധികളായ ഹരിദാസൻ ആറ്റക്കര, റഷീദ് കോൽപ്പാടം, ടി.കെ. ഫൈസൽ, മൊയ്ദീൻ മാസ്റ്റർ ജഹീഫ്, നൗഷാദ് ചേലഞ്ചേരി, ടി.കെ. ഹംസക്കുട്ടി, കേശവൻ വാക്കട, ഷമീർ പഴേരി, സൈനുദ്ദീൻ കൈതച്ചിറ, ഷമീർ മാസ്റ്റർ മണലടി, ഹാരിസ് കോൽപാടം, പി.സി. മാനു, ഹാരിസ് വഴിപ്പറമ്പൻ, ഹാരിസ് തത്തേങ്ങലം തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |