SignIn
Kerala Kaumudi Online
Friday, 20 May 2022 12.09 AM IST

വിജയത്തിലും ഒരുമിച്ച് ദമ്പതികൾ

aa

കോട്ടയം: ജീവിതത്തിൽ മാത്രമല്ല, വിജയത്തിലും ഇവർ ഒരുമിച്ചാണ്. പ്രായത്തെ മറികടന്ന് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ് വടവാതൂർ സ്വദേശികളായ കൃഷ്ണകുമാർ (50)- മഞ്ജുള (46) ദമ്പതികൾ.
എട്ടാം ക്ലാസിൽ പഠിത്തം നിർത്തിയവരാണ് ഇരുവരും. അന്നത്തെ സാഹചര്യത്തിൽ തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. '' പിള്ളേരൊക്കെ പഠിച്ച് ഉയർന്ന ക്ലാസിലെത്തിയപ്പോൾ എനിക്കും പഠിച്ചാൽ കൊള്ളാമായിരുന്നു എന്ന് തോന്നി. ഞാൻ നിർബന്ധിച്ചാണ് ചേട്ടനെ സാക്ഷരതാ ക്ലാസിൽ കൂട്ടികൊണ്ടു പോയിരുന്നത്- ' മഞ്ജുള പറഞ്ഞു.

കൊവിഡ് കാലത്ത് ഓൺ ലൈൻ വഴിയാണ് സാക്ഷരതാ ക്ലാസുകൾ എടുത്തിരുന്നത്. ഓട്ടോ റിക്ഷയുടെ ഓട്ടം കഴിഞ്ഞ് കൃഷ്ണകുമാർ വീട്ടിലെത്തുമ്പോൾ ക്ലാസിൽ കയറാൻ റെഡിയായി മഞ്ജുള കാത്തിരിക്കും. പാഠഭാഗങ്ങളുടെ കൃത്യമായ നോട്ട് നൽകിയിരുന്നതിനാൽ പഠനം കൂടുതൽ എളുപ്പമായിരുന്നെന്നും മഞ്ജുള പറയുന്നു.

ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായെടുത്ത് പ്ലസ് ടു തുല്യത പരീക്ഷ എഴുതിയെടുക്കുകയാണ് ദമ്പതികളുടെ ലക്ഷ്യം.

ജില്ലയിൽ ഇത്തവണ 424 പേർ സാക്ഷരത മിഷന്റെ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി. 398 പേർ വിജയിച്ചു. 93.86 ആണ് വിജയ ശതമാനം. മൂത്തമകൾ അർച്ചന ഡിഗ്രിയ്ക്കും മകൻ അമൽ പ്ലസ്ടുവിനും പഠിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.