ഫോർട്ടുകൊച്ചി: വില്ലേജ് ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി ധർണ നടത്തി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് എൻ.എൽ. ജയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രിയാ പ്രശാന്ത്, സംസ്ഥാന കൗൺസിൽ അംഗം എസ്.ആർ. ബിജു, ശ്യാമള എസ്. പ്രഭു, മണ്ഡലം വൈസ് പ്രസിഡന്റ് ശിവകുമാർ കമ്മത്ത്, വേണുഗോപാൽ കെ.പൈ, മഞ്ജുനാഥ്, ശൈലേഷ്കുമാർ, ജെസി സേവ്യർ, ശ്രീജ സുനിൽ, ആർ. ശെൽവരാജ്, രാജേഷ് കുമാർ, നിവിൻ ഹ്യൂബർട്ട്, പ്രശാന്ത് ഷേണായ്, കെ.ബാലൻ, എസ്. സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |